• അജു വാരിക്കാട്

ഈ ബ്ലാക്ക് ലൈവ്സ് മാറ്റർ ഓർഗനൈസേഷനും അവരുടെ ലക്ഷ്യങ്ങളും മിക്ക ആളുകളും   ചിന്തിക്കുന്നതിലും അപ്പുറമാണ്. ബ്ലാക്ക് ലൈവ്സ് മാറ്റർ വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ, നമുക്ക്  ലഭിക്കുന്ന ആദ്യത്തെ ഫ്രെയിമിൽ തന്നെ മുഷ്ടി ഉയർത്തിയ വലിയൊരു ജനക്കൂട്ടം “ഞങ്ങൾ ഇപ്പോൾ പരിവർത്തനം ചെയ്യും” എന്ന മുദ്രാവാക്യവുമായി നിൽക്കുന്നതാണ് നമുക്ക് കാണുവാൻ കഴിയുന്നത്.
പ്രദമദൃഷ്ട്യാ ബ്ലാക്ക് ലൈവ്സ് മേറ്റർ എന്ന സ്ലോഗൻ കാണുമ്പൊൾ പലരും ചിന്തിക്കുന്നത് അത് ജീവനത്തിനുള്ള അവകാശവും, സ്വാതന്ത്ര്യവും, എല്ലാ അമേരിക്കക്കാർക്കും, പ്രത്യേകിച്ച് ചരിത്രപരമായി തെറ്റിദ്ധരിക്കപ്പെട്ട ആഫ്രിക്കൻ അമേരിക്കക്കാർക്കും സന്തോഷം നൽകുമെന്നാണ്. അതിനാൽ തന്നെ അവർ തങ്ങളുടെ സോഷ്യൽ മീഡിയാ പ്രൊഫൈലുകളിൽ ബി‌എൽ‌എം ഹാഷ്‌ടാഗ് ചേർക്കുന്നു, പ്രതിഷേധങ്ങളിൽ ബി‌എൽ‌എം അടയാളങ്ങൾ വഹിക്കുന്നു, സാമ്പത്തിക സംഭാവനകൾ നൽകുന്നു.
എന്നാൽ  നിരപരാധികൾ ഒന്നുമറിയാതെ, സംഭാവനകൾ  നൽകുമ്പോൾ, എല്ലാവർക്കുമുള്ള അമേരിക്കൻ സ്വപ്നം യാഥാർത്ഥ്യമാവുകയല്ല, മറിച്ച് അമേരിക്കയെ പൂർണ്ണമായും പരിവർത്തനം ചെയ്യുകയെന്ന വ്യാജേന പല വിനാശകരമായ പ്രസ്ഥാനങ്ങൾക്കു ഫണ്ട്  റോൾ ചെയ്യുകയാണ് ചെയ്യുന്നത്.

അതിനുള്ള പ്രധാനപ്പെട്ട ഒരു തെളിവാണ് ബി‌എൽ‌എം സ്ഥാപക നേതാക്കളായ അലീഷ്യ ഗാർസ, പാട്രിസ് കലേഴ്സ്, ഒപാൽ ടോമെറ്റി എന്നിവരുടെ 2015ലെ വെളിപ്പെടുത്തൽ. “ഞാനും അലീസിയയും പ്രത്യേക പരിശീലനം ലഭിച്ച സംഘാടകരാണ്. ഞങ്ങൾ പരിശീലനം ലഭിച്ച മാർക്സിസ്റ്റുകളാണ്”. എന്ന് പാട്രിസ് കലേഴ്സ് പറയുന്നു. അതേ വർഷം തന്നെ ഒപാൽ ടോമെറ്റി വെനിസ്വേലയുടെ മാർക്സിസ്റ്റ് സ്വേച്ഛാധിപതി നിക്കോളാസ് മഡുറോയുമായി  ചർച്ച നടത്തിയിരുന്നു എന്ന് ഒപാൽ ടോമെറ്റി തന്നെ പിന്നീടൊരിക്കൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന് നമ്മൾ ആദ്യമായി കേൾക്കുന്നത്  ട്രേവോൺ മാർട്ടിനെ കൊലപ്പെടുത്തിയ കേസിൽ ജോർജ്ജ് സിമ്മർമാൻ കുറ്റവിമുക്തനാക്കപ്പെട്ട ദിവസം 2013 ജൂലൈ 14 ന് അലീഷ്യ ഗാർസയുടെ  ഫേസ്ബുക്ക് പോസ്റ്റിലാണ്.

മലയാളീസ് ഫോർ ബ്ലാക്ക് ലൈവ്സ് മാറ്റർ.

അറിഞ്ഞോ അറിയാതെയോ ഈ ചതിക്കുഴിയിൽ പെട്ട പുതുതലമുറ മലയാളിചെറുപ്പക്കാർ പ്രത്യേകിച്ച് പെൺകുട്ടികൾ ഈ സംഘടനക്ക് ഇന്ന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്.
അതിലെ ചേതോവികാരം തികച്ചും രാഷ്ട്ര നിർമാണമല്ല മറിച്ച്‌ സ്വാർത്ഥതയാണ് എന്ന് എനിക്ക് പറയേണ്ടിവരും. ഹ്യുസ്റ്റണിൽ രണ്ടു പ്രമുഖ  വനിതകളാണ് ഹ്യുസ്റ്റൺ പ്രദേശത്ത് മലയാളീസ് ഫോർ ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന പ്രസ്ഥാനത്തിന് ചുക്കാൻ പിടിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇവർ സമൂഹത്തിൽ ചെയ്യുന്ന നിരവധി പ്രവർത്തനങ്ങൾ അഭിനന്ദനം അർഹിക്കുന്നവയാണ്, എന്നാൽ ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന ചതിക്കുഴിയിൽ ഇവർ നടത്തുന്ന പ്രവർത്തനങ്ങൾ നമ്മുടെ യുവതലമുറയിലെ മലയാളികളുടെ ഭാവി അപായപെടുത്തുന്ന സൂചനയാണ്  നൽകുന്നത്. ഇന്നത്തെ ബ്ലാക്ക് ലൈഫ് മാറ്റർ പ്രസ്ഥാനവും അതിൻറെ ഭാഗമായി ഉണർന്ന ചില മലയാളികളും ഒരു പുതിയ മതം രൂപംകൊള്ളുമ്പോൾ അതിലെ അംഗങ്ങളെ പോലെ വൃഥാവായ ഒരു “സാമൂഹ്യനീതി”ക്കായി പരിശ്രമിക്കുന്നത് പോലെ തോന്നുന്നു. എന്ത് “സാമൂഹ്യനീതിയാണ്” ഇവർ ഇതിൽ നിന്നും അർത്ഥമാക്കുന്നത് എന്ന് ഇപ്പോഴും വ്യക്തമല്ല. മലയാളിയായ 19 വയസുള്ള രൂത്ത് ജോർജ്ജ് ഷിക്കാഗോയിൽ വെച്ച് ഡൊണാൾഡ് ട്രൂമാൻ എന്ന ആഫ്രിക്കൻ വംശജന്റെ കൈപ്പിടിയിലമർന്നു ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ഈ ലൈഫ് മാറ്റർ പ്രസ്ഥാനത്തെയൊന്നും അന്ന് കണ്ടില്ല.

ലാസ്വെഗാസിൽ 27വയസുള്ള പഞ്ചാബിയായ മൻപ്രീത് ഗുമാൻ സിംഗിനെ 34 കാരനായ സീൻ ഡൊനോഹോ കൊലപ്പെടുത്തിയപ്പോൾ ഒരു ലൈഫ് മാറ്റർ പ്രസ്ഥാനത്തെയും അന്ന് കണ്ടില്ല. അതുപോലെ എത്രയോ  ഇന്ത്യൻ വംശജർ…… അമേരിക്കയിൽ പാതിവഴിയിൽ ജീവൻ പൊലിഞ്ഞു. അന്നൊന്നും കാണാത്ത ലൈഫ് മാറ്റർ പ്രഹസനം ഇന്ന് ജോർജ്ജ് ഫ്ലോയിഡിന്റെ മരണത്തിന്റെ മറവിൽ സ്വാർത്ഥ തലപര്യങ്ങൾക്കായി ഉയർത്തേണ്ണീറ്റിരിക്കുന്നു.

ആഫ്രിക്കൻ വംശജരെ വിവാഹം കഴിച്ച പലരും ഈ പ്രസ്ഥാനത്തിന്റെ  ഭാഗമായി മുന്നിലുണ്ട് എന്നത്  വ്യക്തമാണ്. അതൊരു പാതകമാണെന്നു ഞാൻ കരുതുന്നില്ല. പരസ്പരം ഇഷ്ടപെട്ടവർ ജീവിക്കട്ടെ പക്ഷെ ഇതിലേക്ക് വ്യാപകമായ റിക്രൂട്മെന്റ്കൾ  നടക്കുന്നു എന്നാണ് ലേഖകൻ നടത്തിയ അന്വേക്ഷണത്തിൽ നിന്നും മനസിലാക്കുവാൻ കഴിഞ്ഞത്. നമ്മുടെ കുട്ടികൾ ഈ ചതിക്കുഴിയിൽ പെടാതെയിരിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. നമ്മുടെ ഐഡന്റിറ്റിയെ പോലും മാറ്റി മറിക്കാൻ കെല്പുള്ള ഹിഡൻ അജണ്ടയുമായി അവർ നിൽക്കുന്നു. നമ്മൾ ജാഗ്രതേ.