ബം​​​ഗ​​​ളൂ​​​രു: ക​​​ര്‍​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി ബി.​​​എ​​​സ്. യെ​​​ദി​​​യൂ​​​ര​​​പ്പ വീ​​​ട്ടി​​​ല്‍ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലാ​​​യി. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര​​​നു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്നാ​​​ണ്. യെ​​​ദി​​​യൂ​​​ര​​​പ്പ​​​യു​​​ടെ ഓ​​​ഫീ​​​സാ​​​യ കൃ​​​ഷ്ണ അ​​​ഞ്ചു ദി​​​വ​​​സ​​​ത്തേ​​​ക്ക് അ​​​ട​​​ച്ചി​​​ടും. യെദിയൂരപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിലിരുന്നാവും ഇനി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഓഫീസ് സ്റ്റാഫിലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം വീട്ടിലേക്ക് മാറ്റുകയാണെന്നും കുറച്ച്‌ ദിവസം സ്വയം നിരീക്ഷണത്തിലാകുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും തന്റെ ആരോഗ്യത്തില്‍ ആരും ഭയപ്പെടേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും പ്രൊട്ടോക്കോളും എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ നിശ്ചയിച്ച മറ്റ് പരിപാടികളും അദ്ദേഹം റദ്ദാക്കി. കൊവിഡ് സ്ഥിരീകരിച്ച സ്റ്റാഫുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് യെ​​​ദി​​​യൂ​​​ര​​​പ്പ​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​ട​​​ച്ചി​​​ടു​​​ന്ന​​​ത്.