കേരളത്തില്‍ കൊവിഡ്ര്‍ സമ്പര്‍ക്ക വ്യാപനം കൂടുന്നു.സമ്പര്‍ക്കത്തിലൂടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ വലിയ ആശങ്കയാണുള്ളത്. ഇന്നലെ സമ്പര്‍ക്കത്തിലൂടെ കേരളത്തില്‍ കൊവിഡ് ബാധിച്ചത് 204 പേര്‍ക്കാണ്.

തിരുവനന്തപുരത്തും പൊന്നാനിയിലും ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററില്‍ കര്‍ശന നിയന്ത്രണമാണുള്ളത്. ഇന്നലെ തിരുവനന്തപുരത്ത് കൊവിഡ് ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു. ഒരാഴ്ച കൂടിയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്.

പൊന്നാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലോക്ക്ഡൗണില്‍ ചെറിയ ഇളവുകള്‍ നല്‍കിയതോടെ ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങി തുടങ്ങിയിരുന്നു. പൊന്നാനി, താനൂര് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സമ്പര്‍ക്കത്തിലൂടെയായിരുന്നു കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും രോഗം ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.