ജോധ്പൂര്‍ (രാജസ്ഥാന്‍): കോവിഡ് വ്യാപനം രൂക്ഷമായതോടെ ലാബ് ടെക്നീഷ്യന്‍മാര്‍ക്കുള്ള പ്രത്യേക ജാക്കറ്റ് ജോധ്പൂര്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി. ഡി.ആര്‍.ഡി.ഒ ഡിസൈന്‍ ചെയ്ത ഈ വസ്ത്രം പി.പി.ഇ കിറ്റിന് ഉള്ളിലാണ് ധരിക്കുന്നത്. ജാക്കറ്റിലെ ലിക്വിഡ് ചൂടില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. രാജസ്ഥാനില്‍ 495 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. 23,174 പേര്‍ക്കാണ് ഇതുവരെ കോവിഡ് റിപോര്‍ട്ട് ചെയ്തത്