തിരുവനന്തപുരം: ചില ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന പ്രചാരണത്തില്‍ വകുപ്പുതല അന്വേഷണം വേണമെന്ന് ക്രൈം ബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത്. ഈ ആരോപണം മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കു കത്തുനല്‍കിയത്. ശ്രീജിത്തിെന്റ ആവശ്യം ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്നു ഡി.ജി.പി അറിയിച്ചു. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന ഉള്‍പ്പെട്ട മറ്റൊരു കേസ് അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ചാണ്.
ഐ.പി.എസുകാര്‍ക്ക് ബന്ധമുണ്ടെന്ന പ്രചാരണം: വകുപ്പുതല അന്വേഷണം വേണം -ഐ.ജി. എസ്. ശ്രീജിത്ത്
