ദു​ബൈ: അ​വ​സാ​ന കോ​വി​ഡ്​ രോ​ഗി​യും ഒ​ഴി​ഞ്ഞ ദു​ബൈ വേ​ള്‍​ഡ്​ ട്രേ​ഡ്​ സ​െന്‍റ​റി​ലെ ഫീ​ല്‍​ഡ്​ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്​ യു.​എ.​ഇ​യു​ടെ ആ​ദ​രം. ദു​ര​ന്ത നി​വാ​ര​ണ സ​മി​തി സു​പ്രീം ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ശൈ​ഖ്​ മ​ന്‍​സൂ​ര്‍ ബി​ന്‍ മു​ഹ​മ്മ​ദ്​ ബി​ന്‍ റാ​ശി​ദ്​ ആ​ല്‍ മ​ക്​​തൂം നേ​രി​​െ​ട്ട​ത്തി​യാ​ണ്​ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്. രോ​ഗി​ക​ള്‍ ഒ​ഴി​ഞ്ഞ​തി​​െന്‍റ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​യി​രു​ന്നു ശൈ​ഖ്​ മ​ന്‍​സൂ​റി​​െന്‍റ സ​ന്ദ​ര്‍​ശ​നം. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ റാ​ശി​ദ് ആ​ൽ മ​ക്​​തൂ​മി​​െൻറ​യും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യു​ട്ടീ​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ ആ​ൽ മ​ക്​​തൂ​മി​​െൻറ​യും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ്​​ ഇൗ ​വി​ജ​യ​ത്തി​ന്​ പി​ന്നി​ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​ബൈ​യി​ലെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ഇ​ത്ര വേ​ഗ​ത്തി​ൽ കോ​വി​ഡ്​ വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു….