വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ബൈ​ഡ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ലും റാ​ലി​ക​ളി​ലും പ​റ​യു​ന്ന സാമ്പത്തിക പ​ദ്ധ​തി മോ​ഷ്ടി​ച്ച​താ​ണെ​ന്നും താ​ൻ വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള പ​ദ്ധ​തി അ​തേ​പ​ടി പ​റ​യു​ക മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ചെ​യ്യു​ന്ന​തെ​ന്നും ട്രം​പ് കു​റ്റ​പ്പെ​ടു​ത്തി.

എ​ന്നാ​ൽ, അ​ത് ബൈ​ഡ​ന് ന​ട​പ്പാ​ക്കാ​നാ​കു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും താ​ൻ ത​ന്നെ പ്ര​സി​ഡ​ന്‍റ് പ​ദ​ത്തി​ൽ തു​ട​രു​മെ​ന്ന് ഉ​റ​പ്പാ​ണെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ന്‍റെ ആ​ശ​യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ബൈ​ഡ​ന് മ​ന​സി​ലാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​കു​തി കു​ത്ത​നെ വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​തും ശ​ക്ത​മാ​യ സാ​ന്പ​ത്തി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്ന​തു​മാ​ണ് ബൈ​ഡ​ന്‍റെ ല​ക്ഷ്യ​ങ്ങ​ളെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.