ന്യൂഡല്‍ഹി: ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സസിലെ (എ.ഐ.ഐ.എം.എസ്​) ജൂനിയര്‍ ഡോക്​ടര്‍ ആശുപത്രി ഹോസ്​റ്റലി​​െന്‍റ പത്താം നിലയില്‍നിന്ന്​ ചാടി ജീവനൊടുക്കി. വെള്ളിയാഴ്​ച വൈകീട്ട്​ അഞ്ച്​ മണിയോടെയാണ്​ സൈക്യാട്രി വിഭാഗത്തിലെ ജൂനിയര്‍ റസിഡന്‍റ്​ ഡോക്​ടറായ അനുരാഗ്​ കുമാര്‍ എ.ഐ.ഐ.എം.എസ്​ ഹോസ്​റ്റല്‍ 18 കെട്ടിടത്തില്‍ നിന്ന്​ ചാടിയത്​. ഗുരുതര പരിക്കേറ്റ അനുരാഗ്​ കുമാറിനെ ഉടന്‍ തീ​വ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. അനുരാഗിന്​ വിഷാദരോഗമുണ്ടായിരുന്നെന്നാണ്​ അധികൃതര്‍ നല്‍കുന്ന സൂചന