കുവൈത്തില്‍ സിവില്‍ ​ഐഡി വീട്ടിലെത്തിക്കാന്‍ സംവിധാനമൊരുക്കാന്‍ നീക്കം.ഇതിനായി പ്രത്യേക കമ്ബനിയെ ചുമതലപ്പെടുത്താനാണ്​ ആലോചിക്കുന്നത്​. ഒരു കാര്‍ഡിന്​ രണ്ട്​ ദീനാര്‍ ഡെലവറി ചാര്‍ജ്​ വ്യക്​തികള്‍​ നല്‍കണം. ഒരു കേന്ദ്രത്തില്‍ ഒന്നിലധികം കാര്‍ഡുകള്‍ ഒരേസമയം വിതരണം നടത്തേണ്ടതുണ്ടെങ്കില്‍ അധികമുള്ള ഓരോ കാര്‍ഡിനും ആദ്യത്തെ രണ്ട്​ ദീനാറിന്​ പുറമെ കാല്‍ ദീനാര്‍ കൂടി നല്‍കേണ്ടി വരും.

യോഗ്യരായ കമ്ബനികളില്‍നിന്ന്​ ക്വട്ടേഷന്‍ സ്വീകരിച്ച്‌​ കരാര്‍ നല്‍കുന്ന പ്രക്രിയകളൊന്നും ഇതുവരെ ആയിട്ടില്ല. താല്‍പര്യമുള്ള കമ്ബനികള്‍ക്ക്​ ഹോം ഡെലിവറി കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനവും ആസ്ഥാനവും വേണം. ആദ്യഘട്ടത്തില്‍ പ്രതിദിനം 2000 കാര്‍ഡുകള്‍ വിതരണം ചെയ്യേണ്ടി വരും.