മെ​ക്സി​ക്കോ സി​റ്റി: കോ​വി​ഡ് 19 ബാ​ധി​ച്ച്‌ മെ​ക്സി​ക്കോ​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 33,000 ക​വി​ഞ്ഞു. 24 മ​ണി​ക്കൂ​റി​നി​ടെ 730 പേ​രാ​ണ് രാ​ജ്യ​ത്ത് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 33,526 ആ​യി.

7,280 പേ​ര്‍​ക്കാ​ണ് ഒ​റ്റ​ദി​വ​സം പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് മ​ര​ണ​നി​ര​ക്കു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് മെ​ക്സി​ക്കോ. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 12 ശ​ത​മാ​ന​ത്തി​ന​ടു​ത്ത് ആ​ളു​ക​ളാ​ണ് ഇ​വി​ടെ മരണത്തിന് കീഴടങ്ങുന്നത്.