ഡല്‍ഹി: കൊറോണ വൈറസ് ന്റെ പശ്ചാത്തലത്തില്‍ നോട്ടീസും കേസ് രേഖകളുമെല്ലാം ഇ മെയില്‍ വഴിയും വാട്സാപ്പ് പോലുള്ള മെസഞ്ചര്‍ സംവിധാനം വഴിയും കൈമാറാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഇത്തരത്തില്‍ കേസ് രേഖകള്‍ കൈമാറുമ്ബോള്‍ ആവശ്യമായ കരുതല്‍ ഉണ്ടാകണമെന്നും കോടതി പറഞ്ഞു.

അതേസമയം, ഉത്തര്‍പ്രദേശിലെ പൊലീസ് ഏറ്റുമുട്ടലുകളെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. വികാസ് ദുബെയുടെ വലംകൈയായി അറിയപ്പെടുന്ന അമര്‍ ദുബെ അടക്കം അഞ്ച് അനുയായികള്‍ വിവിധ ഏറ്റമുട്ടലുകളിലായി കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഘനശ്യാം ഉപാധ്യായ എന്ന അഭിഭാഷകന്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.