കൊല്ലം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലത്ത് മത്സ്യ ബന്ധനത്തിനും വില്‍പനയ്ക്കും നിരോധനം. ജില്ലയില്‍ ഇന്നലെ രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

കൊല്ലത്ത് ഇന്നലെ പത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കൊവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളികളുടെ രോഗ ഉറവിടം കണ്ടെത്താന്‍ കഴിയാതായതോടെ ആലപ്പുഴ ജില്ലയുടെ തീരമേഖലയിലും മത്സ്യബന്ധനവും വില്‍പ്പനയും നിരോധിച്ചിരുന്നു.