ജീവനക്കാരിക്ക് കൊറോണ സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കമുളളതിനാല്‍ മുതുകുളം ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കേണ്ട എല്ലാ സേവനങ്ങളും താത്ക്കാലികമായി നിര്‍ത്തിവെച്ചു.നാലു ദിവസം മുന്‍പാണ് ജീവനക്കാരിയുമായി ഇടപഴകിയ യുവതിക്ക് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ആഴ്ച ജീവനക്കാരി പഞ്ചായത്തില്‍ ജോലിക്കെത്തിയിരുന്നു. 22-ജീവനക്കാരുമായും 15-ജനപ്രതിനിധികളുമായും ഇവര്‍ ഇടപഴകിയിട്ടുമുണ്ട്. ജീവനക്കാരിയുമായി ഇടപഴകിയവരും കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ മറ്റു പലരുമായി ഇടപെട്ടിട്ടുളളതിനാല്‍ ആശങ്ക നിലനില്‍ക്കുകയാണ്. സേവനം നിലച്ചതോടെ വിവിധ അവശ്യങ്ങളുമായി പഞ്ചായത്തില്‍ എത്തുന്നവരും പ്രതിസന്ധിയിലായി.