ഹൂസ്റ്റൺ: ഡോ.ഫിലിപ്പ് കീരിക്കാട്ട് (90) ഹൂസ്റ്റണിൽ നിര്യാതനായി. വെൺമണി കീരിക്കാട്ട് പുലൂപ്പള്ളിൽ  കുടുംബാംഗം . 1979 ൽ  ഷിക്കാഗോയിൽ എത്തി. ഷിക്കാഗോ മാർത്തോമാ ഇടവകയുടെ സ്ഥാപകനേതാക്കളിലൊരാളാണ്.  2018 മുതൽ ഹൂസ്റ്റണിൽ താമസം..

ഭാര്യ മാരാമൺ മുല്ലമംഗലത്ത് വെങ്ങാലിൽ കുടുംബാംഗം സൂസമ്മ ഫിലിപ്പ്.

മക്കൾ: മേരി പേജ് (ഷേമ – സേഫ്റ്റി ഹാർബർ, ഫ്ലോറിഡ), സൂസൻ മാത്യു (ഷീല – ബാംഗ്ലൂർ),പരേതനായ ഷിബു, ഐസക് ഫിലിപ്പ് (ഷാജി-ഹൂസ്റ്റൺ)

മരുമക്കൾ : എഡ്ഡി പേജ്(സേഫ്റ്റി ഹാർബർ, ഫ്ലോറിഡ) റോജർ മാത്യു (ബാംഗ്ലൂർ), ബിന്ദു ഫിലിപ്പ് (ഹൂസ്റ്റൺ)

കൊച്ചുമക്കൾ : ജാസ്മിൻ, മിറാൻഡ, ടൈലർ, ഈഥൻ, ബ്രിട്ടനി, നഥാനയേൽ, കെയ്തലിൻ, എല്ലാ, കിയാറ.

സംസ്കാര ശുശ്രൂഷകൾ: ജൂലൈ 11 നു ശനിയാഴ്ച രാവിലെ 10.30 മുതൽ 12 വരെ  – ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിൽ  (12803, Sugar Ridge Blvd, Stafford, TX 77477)

ശുശ്രൂഷകൾക്ക് ശേഷം സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ സംസ്കരിക്കുന്നതുമാണ് (1310, N.Main Street, Pearland, TX 77581)

https://prayermountmedia.com/live ൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും

കൂടുതൽ വിവരങ്ങൾക്ക്

ഷാജി –  773 791 7269

റിപ്പോർട്ട് : ജീമോൻ റാന്നി