ലാ ​പാ​സ്: ബൊ​ളീ​വി​യ​യു​ടെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റ് ജീ​നൈ​ന്‍ അ​നെ​സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ട്വി​റ്റ​റി​ല്‍ കൂ​ടി പ്ര​സി​ഡ​ന്‍റ് ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. “എ​നി​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഞാ​ന്‍ സു​ഖ​മാ​യി​രി​ക്കു​ന്നു. ക്വാ​റ​ന്‍റൈ​നി​ല്‍ ജോ​ലി ചെ​യ്യും’-​ജി​നൈ​ന്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞു.

തെ​ക്കേ അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ര​ണ്ടാ​മ​ത്തെ നേ​താ​വാ​ണ് ജി​നൈ​ന്‍. മുന്‍പ് ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യി​ര്‍ ബോ​ള്‍​സൊ​ണാ​രോ​യ്ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു.

വെ​ന​സ്വ​ല ഭ​ര​ണ​ഘ​ട​ന അ​സം​ബ്ലി പ്ര​സി​ഡ​ന്‍റ് ഡ​യ​സ്ഡാ​ഡോ ക​ബെ​ല്ലോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡൂ​റോ ക​ഴി​ഞ്ഞാ​ല്‍ അ​ധി​കാ​ര​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​നാ​ണ് ക​ബെ​ല്ല.

ബൊ​ളീ​വി​യ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം നാ​ലു മ​ന്ത്രി​മാ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ല്‍ ബൊ​ളീ​വി​യ​യി​ല്‍ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചി​ട്ടി​ല്ല. 2019 ന​വം​ബ​റി​ലാ​ണ് ജീ​നൈ​ന്‍ അ​നെ​സ് ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ​ത്.