വന്ദേഭാരത് പദ്ധതിയുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ജൂലൈ 16 മുതല്‍ 31 വരെ നീളുന്ന ഘട്ടത്തില്‍ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് മൊത്തം 20 സര്‍വീസുകളാണ് ഉള്ളത്. കേരളത്തിലേക്ക് 7 സര്‍വീസുകളാണ് പുതിയ ഷെഡ്യൂളില്‍ ഉള്ളത്. മസ്കത്തില്‍ നിന്ന് ആറും സലാലയില്‍ നിന്ന് ഒരു സര്‍വീസുമാണ് കേരളത്തിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

മസ്കത്തില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ട് വിമാനങ്ങള്‍ വീതവും സലാലയില്‍ നിന്ന് കണ്ണൂരിലേക്ക് ഒരു വിമാനവുമാണ് ഉള്ളത്. ജൂലൈ 21 ചൊവ്വാഴ്ചയാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ തുടങ്ങുന്നത്.