ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് യെസ് ബാങ്ക് സഹസ്ഥാപകന്‍ റാണ കപൂറിന്റെ 2,203 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കപൂറിന്റെ വിദേശത്തുള്ള ചില വസ്​തുവകകളുടെ കൈമാറ്റവും ഇ.ഡി തടഞ്ഞിട്ടുണ്ട്​

ഡിഎച്ച്‌എഫ്‌എല്‍ പ്രമോട്ടര്‍മാരായ കപില്‍ വാധ്വാന്‍, ധീരജ് വാധ്വാന്‍ എന്നിവരുടെ സ്വത്തും കണ്ടുകെട്ടി. കപൂറും കുടുംബവും കൈക്കൂലി വാങ്ങി വന്‍തുക വായ്പ നല്‍കി ബാങ്കിന് 4,300 കോടി രൂപയുടെ കിട്ടാക്കടമുണ്ടാക്കിയതായി ഇഡി ആരോപിക്കുന്നു,

മാര്‍ച്ചിലാണ്​ എന്‍ഫോഴ്​സ്​മെന്റ്​ ഡയറക്​ടറേറ്റ്​ റാണാ കപൂറിനെ അറസ്​റ്റ്​ ചെയ്​തത്​. നിലവില്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്​റ്റഡിയിലാണ്​.