തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ വ്യാ​പ​നം ശ​ക്തി​പ്രാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ അ​ഖി​ലേ​ന്ത്യ സാ​േ​ങ്ക​തി​ക വി​ദ്യാ​ഭ്യാ​സ​സ​മി​തി (എ.​െ​എ.​സി.​ടി.​ഇ) ഒ​ക്​​ടോ​ബ​റി​ലേ​ക്ക്​ നീ​ട്ടി​യി​ട്ടും പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​മാ​യി സം​സ്​​ഥാ​ന സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട്. ജൂ​ലൈ 16ന്​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ മാ​റ്റ​മി​ല്ലാ​തെ ന​ട​ത്താ​ന്‍​ത​ന്നെ​യാ​ണ്​ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. കോ​വി​ഡ്​ വ്യാ​പ​നം ശ​ക്ത​മാ​യ ഡ​ല്‍​ഹി, മും​ബൈ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രീ​ക്ഷ​ക്ക്​ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​മി​ല്ല. ഡ​ല്‍​ഹി​യി​ല്‍ 515ഉം ​മും​ബൈ​യി​ല്‍ 221ഉം ​കു​ട്ടി​ക​ളാ​ണ്​ പ​രീ​ക്ഷ​യെ​ഴു​താ​നു​ള്ള​ത്.