തിരുവനന്തപുരം: സംസ്ഥാനം സാമൂഹിക വ്യാപനത്തിലേക്ക് അടുക്കുന്നതായി ആശങ്കയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഗരങ്ങള്‍ സൂപ്പര്‍ സ്പ്രഡിലേക്ക് നീങ്ങുകയാണ്. പൂന്തുറയില്‍ സൂപ്പര്‍ സ്പ്രണ്ട് ഉണ്ടായിക്കഴിഞ്ഞു. രോഗം ബാധിച്ച പലരുടെയും സമ്ബര്‍ക്കപട്ടിക വിപുലമാണ്. തലസ്ഥാന നഗരത്തില്‍ മാത്രമല്ല ഈ അവസ്ഥ. മറ്റ് പ്രദേശങ്ങള്‍ ആശ്വസിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. നിയന്ത്രിത മേഖലയില്‍ എല്ലാവരെയും ക്വാറന്റീലാക്കും.

സ്ഥിതി ഗുരുതരമായ പൂന്തൂറയില്‍ ജനം പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി. പൂന്തുറയില്‍ മാത്രം 500 പോലീസുകാരെ വിന്യസിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനത്തിലെ നിര്‍ണായക ഘട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ സാമൂഹിക വ്യാപനം ഉണ്ടാകും. പ്രതിദിന കണക്ക് ഇനിയും ഉയരാമെന്നും , സാമൂഹിക വ്യാപനം ഉണ്ടായാല്‍ വലിയ പ്രതിസ്‌നധി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണ് പറയുന്നത്. അതിനാല്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒരു തരത്തിലും അനുവദിക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.