തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച്‌ പുകമറ സൃഷ്ടിക്കുകയാണ് പ്രതിപക്ഷമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കേസില്‍ വിശദമായ അന്വേഷണം പ്രഖ്യാപിക്കേണ്ടതും നടത്തേണ്ടതും കേന്ദ്ര സര്‍ക്കാറാണ്. വിമാനത്താവളവും കസ്റ്റംസുമെല്ലാം കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതാണെന്നും വിജയരാഘവന്‍ പറഞ്ഞു.

വസ്തുതകള്‍ എത്രയും വേഗം വെളിച്ചത്തു വരേണ്ടതുണ്ടെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.