പ്രശസ്ത ബോളിവുഡ് നടന്‍ ജഗദീപ് (81) അന്തരിച്ചു. ബുധനാഴ്ച വൈകട്ട് മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ മുംബൈയിലുള്ള ഷിയ കബറിസ്ഥാനില്‍ നടക്കും. ഷോലെ, അന്ദാസ് അപ്ന അപ്ന, ഖുര്‍ബാനി, ഷഹന്‍ഷ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. അബ് ദില്ലി ദൂര്‍ നഹി, കെ എ അബ്ബാസിന്‍റെ മുന്ന, ഗുരു ദത്തിന്‍റെ ആര്‍ പാര്‍, ബിമല്‍ റോയ്‍യുടെ ദൊ ബീഗ സമീന്‍ തുടങ്ങി നാനൂറിലേറെ സിനിമകളിലാണ് അഭിനയിച്ചത്.