ദു​ബൈ: അ​വ​ള്‍​ക്ക്​ ​അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഞ​ങ്ങ​ളു​ടെ മ​ക​ള്‍ ഇ​ന്ത്യ​യെ അ​റി​യ​ണ​മെ​ന്നും ന​മ്മു​ടെ മാ​തൃ​രാ​ജ്യ​ത്ത്​ പ​ഠി​ച്ചു വ​ള​ര​ണ​മെ​ന്നു​മാ​ണ്​ ഞ​ങ്ങ​ള്‍ ആ​​ഗ്ര​ഹി​ച്ച​ത്. ഏ​തൊ​രാ​വ​ശ്യ​ത്തി​നും അ​വ​ള്‍​ക്ക​രി​കി​ല്‍ ​ഒാ​ടി​യെ​ത്താ​മെ​ന്നും അ​വ​ള്‍​ക്ക്​ ഇ​വി​ടേ​ക്ക്​ നാ​ലു മ​ണി​ക്കൂ​ര്‍ കൊ​ണ്ട്​ പ​റ​ന്നു വ​രാ​നാ​കു​മെ​ന്നും സ​മാ​ധാ​നി​ച്ചി​രു​ന്നു- ഇ​പ്പോ​ള്‍ നാ​ലു മാ​സ​മാ​യി ഞ​ങ്ങ​ള്‍​ക്ക​രി​കി​ലെ​ത്താ​ന്‍ അ​വ​ള്‍ പ​രി​ശ്ര​മി​ക്കു​ന്നു, ഇ​മെ​യി​ലു​ക​ള​യ​ക്കു​ന്നു, ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്ക്​ ഫോ​ണ്‍ ചെ​യ്യു​ന്നു, പ​ക്ഷേ ഇ​പ്പോ​ഴും അ​ധി​കൃ​ത​ര്‍ ക​നി​യു​ന്നി​ല്ല- പ​റ​യു​ന്ന​ത്​ യു.​എ.​ഇ​യി​ല്‍ താ​മ​സി​ക്കു​ന്ന അ​നി​ല്‍ വാ​റം​ഗ്.