ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണശീലം ഭാരം കുറയ്ക്കാനും പേശികളുടെ രൂപീകരണത്തിനും സഹായിക്കുന്നു.എന്നാല്‍ പുതുതായി എലികളില്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നത് ഇത് ധമനികളില്‍ തടസ്സം ഉണ്ടാക്കുമെന്നാണ്.പുതിയ പഠനങ്ങള്‍ പ്രകാരം ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണശീലം അസ്ഥിരമായ ചില തടസ്സങ്ങള്‍ ധമനികളില്‍ ഉണ്ടാക്കും .ഇവ സ്ഥിരമായി ഉണ്ടാകുമ്ബോള്‍ ഹൃദയാഘാത സാധ്യതയും കൂടുമെന്ന് പറയുന്നു. സെന്റ് ലൂയിസിലെ വാഷിംഗ്‌ടണ്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ ജനുവരി 23 നു പ്രസിദ്ധീകരിച്ച ജേണല്‍ നേച്ചര്‍ മെറ്റബോളിസത്തിലാണ് പുതിയ പഠനത്തെപ്പറ്റി പരാമര്‍ശിച്ചിട്ടുള്ളത്.

ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണശീലത്തിന് ഭാരം കുറയ്ക്കാന്‍ കഴിയുമെന്ന അടുത്തകാലത്തെ പ്രസിദ്ധമായ കണ്ടുപിടിത്തം വളരെ ശരിയാണ് എന്ന് മുതിര്‍ന്ന പ്രസാധകനും മെഡിസിനിലെ അസോസിയേറ്റ് പ്രൊഫസറുമായ ബാബക്ക് റസാനി ,എം ഡി ,പിഎച് ഡി,’പറയുന്നു.എന്നാല്‍ മൃഗങ്ങളില്‍ നടത്തിയ പഠനവും മറ്റു എപിഡെമിയോളജിക്കല്‍ പഠനവും ചൂണ്ടിക്കാണിക്കുന്നത് ഉയര്‍ന്ന പ്രോട്ടീന്‍ ഹൃദ്രോഗസാധ്യത ഉണ്ടാക്കുമെന്നാണ്.ഉയര്‍ന്ന പ്രോട്ടീനും ഹൃദ്രോഗവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.ഈ ഡയറ്റ് എടുക്കുന്നവര്‍ക്ക് ഹൃദയാഘാതം തൊട്ടരികെ.

ഗവേഷകര്‍ എലികളില്‍ നടത്തിയ പഠനത്തില്‍ ഉയര്‍ന്ന കൊഴുപ്പ് ധമനികളില്‍ തടസ്സം ഉണ്ടാക്കുന്നതായി കാണുകയുണ്ടായി.റസാനി അഭിപ്രായപ്പെടുന്നത് ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണം എലികളുടെ ധമനികളില്‍ തടസ്സം ഉണ്ടാക്കി എന്നാണ്.ചില എലികള്‍ക്ക് ഉയര്‍ന്ന കൊഴുപ്പിനൊപ്പം ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും നല്‍കി.മറ്റു ചില എലികള്‍ക്ക് ഉയര്‍ന്ന കൊഴുപ്പ് കുറച്ചു പ്രോട്ടീന്‍ ഭക്ഷണവും നല്‍കി താരതമ്യം ചെയ്തു പഠനം നടത്തി

ഏതാനും സ്‌കൂപ്പ് പ്രോട്ടീന്‍ പൗഡര്‍ മില്‍ക്ക് ഷേക്കിലോ സ്മൂത്തിയിലോ യോജിപ്പിച്ചു ഏതാണ്ട് 40 ഗ്രാം പ്രോട്ടീന്‍ ദിവസവും കഴിക്കുന്ന വിധത്തില്‍ കൊടുത്തതായി റസാനി പറയുന്നു.പ്രോട്ടീന് ഹൃദ്രോഗവുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കാനായി എലികള്‍ക്ക് ഉയര്‍ന്ന കൊഴുപ്പ് ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണക്രമം നല്‍കി കൊഴുപ്പിന്റെ അളവ് ഒരേ നിലയില്‍ നിര്‍ത്തി.അപ്പോള്‍ പ്രോട്ടീന്‍ 15% ല്‍ നിന്നും 46% കലോറിയായി ഈ എലികളില്‍ മാറുന്നതായി കണ്ടു.

ഉയര്‍ന്ന കൊഴുപ്പ്,ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണക്രമം ഉള്ള എലികള്‍ക്ക് കൂടുതല്‍ രക്തപ്രവാഹം നടക്കുകയും,രക്തധമനികള്‍ ദൃഡീകരിക്കുകയും ഏകദേശം 30% കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്തു.ഇത് ഉയര്‍ന്ന കൊഴുപ്പും സാധാരണ പ്രോട്ടീന്‍ ഭക്ഷണക്രമവും ഉള്ള എലികളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആയിരിക്കും. ഉയര്‍ന്ന കൊഴുപ്പും നോര്‍മല്‍ പ്രോട്ടീന്‍ ഭക്ഷണവും കഴിക്കുന്ന എലികളില്‍ നിന്നും വ്യത്യസ്തമായി പ്രോട്ടീന്‍ കൂടുതല്‍ കഴിക്കുന്ന എലികള്‍ക്ക് ഭാരം കൂടുന്നില്ല.

ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണക്രമവും രക്തധമനികളിലെ തടസ്സവും ചൂണ്ടിക്കാണിക്കുന്ന ആദ്യത്തെ പഠനമല്ല ഇത്.എന്നാല്‍ ഉയര്‍ന്ന പ്രോട്ടീന്റെ സ്വാധീനത്തെക്കുറിച്ചു ആഴത്തിലുള്ള ധാരണ ഇത് നല്‍കുന്നതായി റസാനി പറയുന്നു.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ പഠനം പ്രോട്ടീന്‍ എങ്ങനെ അസ്ഥിര തടസ്സങ്ങള്‍ക്ക് കാരണമാകുന്നു എന്നതിനെക്കുറിച്ചു പറയുന്നു.