ബാഴ്സലോണയിലേക്കുള്ള മടക്കം എന്ന നെയ്മറിന്റെ ആഗ്രഹം ഈ സീസണിലും നടന്നേക്കില്ല. കൊറോണ കാരണം വലിയ സാമ്ബത്തിക പ്രതിസന്ധിയില്‍ ആയതിനാല്‍ വലിയ ട്രാന്‍സ്ഫറുകള്‍ക്ക് ഇല്ല എന്ന് ബാഴ്സലോണ പ്രസിഡന്റ് ബാര്‍തമെയു സൂചന നല്‍കി. നെയ്മിന്റെ വരവ് ഈ വര്‍ഷം ഉണ്ടായേക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അവസാന സീസണ്‍ മുതല്‍ ബാഴ്സലോണ ക്ലബിലേക്ക് തിരികെ വരാന്‍ നെയ്മര്‍ ശ്രമിക്കുന്നത്.

നെയ്മറിനെ വിട്ടു നല്‍കാന്‍ പി എസ് ജി തയ്യാറാണെങ്കിലും അവര്‍ ആവശ്യപ്പെടുന്ന തുക നല്‍കാന്‍ ബാഴ്സലോണക്ക് ഈ സമ്മറില്‍ ആകില്ല. അതുകൊണ്ട് തന്നെ ബാഴ്സലോണ പി എസ് ജിയെ ട്രാന്‍സ്ഫറിനായി സമീപിക്കാന്‍ തയ്യാറാവില്ല. ഇത് നെയ്മറിനാകും നിരാശ നല്‍കുക. താരം പി എസ് ജിയില്‍ തന്നെ തുടരേണ്ടി വരും. രണ്ട് സീസണ്‍ മുമ്ബ് പി എസ് ജിയില്‍ എത്തിയ നെയ്മര്‍ അവിടെ താന്‍ സന്തോഷവാനല്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു‌.