ന്യൂ​​​ഡ​​​ല്‍​​​ഹി: ചൈനയുടെ മുന്നറിയിപ്പ് വകവയ്‌ക്കാതെ അതിര്‍ത്തിയില്‍ സൈനിക നീക്കം എളുപ്പമാക്കാനുള്ള ല​​​ഡാ​​​ക്കി​​​ലെ റോ​​​ഡ് നി​​​ര്‍​​​മാ​​​ണ പ​​​ദ്ധ​​​തി​​​ക​​​ള്‍ ഊ​​​ര്‍​​​ജി​​​ത​​​മാ​​​ക്കാ​​​ന്‍ കേ​​ന്ദ്ര​​ത്തി​​ന്‍റെ നി​​​ര്‍​​​ദേ​​​ശം. ല​​​ഡാ​​​ക്കി​​​ല്‍ 20,000 കോ​​​ടി രൂ​​​പ​​​യു​​​ടെ റോ​​​ഡ് നി​​​ര്‍​​​മാ​​​ണ പ്ര​​​വ​​​ര്‍​​​ത്ത​​ന​​​ങ്ങ​​​ള്‍ അ​​​തി​​​വേ​​​ഗ​​​ത്തി​​​ല്‍ പൂ​​​ര്‍​​​ത്തീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ് നി​​​ര്‍​​​ദേ​​​ശി​​ച്ചു.

അതിര്‍ത്തി റോഡുകളുടെ നിര്‍മ്മാണം നിശ്‌ചിത സമയത്ത് പൂര്‍ത്തിയാക്കുമെന്ന് പ്രതിരോധമന്ത്രി പങ്കെടുത്ത അവകലോകന യോഗത്തില്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍(ബി.ആര്‍.ഒ) മേധാവി ലഫ്. ജനറല്‍ ഹര്‍പല്‍ സിംഗ് അറിയിച്ചു. പ്രതിരോധ, ആഭ്യന്തര, ഗതാഗത മന്ത്രാലയങ്ങളുടെ ഏകോപനത്തോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും അതിര്‍ത്തിയിലെ സംഭവ വികാസങ്ങള്‍ ബാധിക്കില്ലെന്നും ഹര്‍പല്‍ സിംഗ് വ്യക്തമാക്കി.

ഡ​​​ര്‍​​​ബു​​​ക്-​​​ഷ്യോ​​​ക്-​​​ ദൗ​​​ലാ​​​ത് ബെ​​​ഗ് ഓ​​​ള്‍​​​ഡി റോ​​​ഡ് നി​​​ര്‍​​​മാ​​​ണ​​​മാ​​​ണു ക​​​ഴി​​​ഞ്ഞ ര​​​ണ്ടു മാ​​​സ​​​മാ​​​യി നി​​​ല​​​നി​​​ല്‍​​​ക്കു​​​ന്ന സം​​​ഘ​​​ര്‍​​​ഷ​​​ത്തി​​​ലേ​​​ക്കു വ​​​ഴി തെ​​​ളി​​​ച്ച​​​ത്. എന്നാല്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടരുമ്ബോഴും ജാര്‍ഖണ്ഡില്‍ നിന്ന് തൊഴിലാളികളെ എത്തിച്ച്‌ ബി.ആര്‍.ഒ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ഹൈ​​​വേ​​​ക​​​ള്‍, ട​​​ണ​​​ലു​​​ക​​​ള്‍, 30 സ്ഥി​​​രം പാ​​​ല​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി ല​​​ഡാ​​​ക്കി​​​ല്‍ അ​​​തി​​​ര്‍​​​ത്തി​​​യോ​​​ട് ചേ​​​ര്‍​​​ന്നു​​​ള്ള ബി​​​ആ​​​ര്‍​​​ഒ​​​യു​​​ടെ നി​​​ര്‍​​​മാ​​​ണ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍ വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ള്‍ പി​​​ന്നി​​​ട്ടു​​ക​​​ഴി​​​ഞ്ഞു. കി​​​ഴ​​​ക്ക​​​ന്‍ ല​​​ഡാ​​​ക്കി​​​ലെ ഒ​​​റ്റ​​​പ്പെ​​​ട്ട മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സൈ​​​ന്യ​​​ത്തി​​​ന്‍റെ​​​യും സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സ​​​ഞ്ചാ​​​രം സു​​​ഗ​​​മ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​നി​​​ര്‍​​​മാ​​​ണ പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ല​​​ക്ഷ്യം.