മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച ദിവസം മാത്രം 5,134 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 224 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. 9,250 പേരാണ് ഇതുവരെ മരണപ്പെട്ടത്.

മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,17,121 ആയി ഉയര്‍ന്നു. 3296 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 1,18,558 ആയി.
ചൊവ്വാഴ്ച 785 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മുംബൈ നഗരത്തില്‍ മാത്രം ആകെ കേസുകള്‍ 86,509 ആയി. ആകെ മരണങ്ങളില്‍ 54 എണ്ണവും മുംബൈ നഗരത്തിലാണ്. ഇതോടെ മുംബൈയിലെ മാത്രം മരണം 5000 കടന്നു.