തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി (കണ്ടയിന്‍മെന്റ് സോണ്‍ വാര്‍ഡ് 15), പന്മന (3, 5, 13, 15), ശാസ്താം കോട്ട (10, 11, 12, 13, 14, 15, 16, 17, 18, 19), മൈനാഗപ്പള്ളി (7, 8, 9 , 11), പടിഞ്ഞാറെ കല്ലട (1, 3), ശൂരനാട് സൗത്ത് (10, 13), ക്ലാപ്പന (1), നീണ്ടകര (8), കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ (13), പേരാവൂര്‍ (16), ന്യൂ മാഹി (7), പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മുന്‍സിപ്പാലിറ്റി (13, 21, 22, 23), തിരുവല്ല മുന്‍സിപ്പാലിറ്റി (28, 33), കുളനട (14), മലപ്പുറം ജില്ലയിലെ എടക്കര (3, 4, 5), വഴിക്കടവ് (21), എറണാകുളം ജില്ലയിലെ കല്ലൂര്‍ക്കാട് (6), ആലപ്പുഴ ജില്ലയിലെ താമരക്കുളം (6, 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കറുകച്ചാല്‍ (കണ്ടയിന്‍മെന്റ് സോണ്‍ വാര്‍ഡ് 7), കോരുതോട് (4), തലയാഴം (12), പാലക്കാട് ജില്ലയിലെ പിരായിരി (14), തരൂര്‍ (9), കൊല്ലം ജില്ലയിലെ ഇട്ടിവ (17) എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 169 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.