സൗദിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 2000 കടന്നു. ഏറ്റവും ഒടുവില്‍ മലയാളികള്‍ അടക്കം 49 പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 2017 ആയി ഉയര്‍ന്നു. പുതുതായി 3392 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

രോഗബാധിതരുടെ എണ്ണം 217108 ആയി. ഇന്നലെ മാത്രം 5205 പേര്‍ രോഗമുക്തി നേടി. ഇതോടെ സുഖപ്പെട്ട് ആശുപത്രി വിട്ടവരുടെ എണ്ണം 154839 ആയി. നിലവില്‍ ചികിത്സയിലുള്ള 60252 പേരില്‍ 2268 പേരുടെ നില ഗുരുതരമാണ്.