ന്യൂജേഴ്‌സി: ഫൊക്കാനയുടെ നിയമാവലി പ്രകാരം ട്രസ്റ്റി ബോർഡ് നിർദ്ദേശത്തെ തുടർന്ന് സെപ്റ്റംബറിൽ നടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിലേക്കുള്ള മലയാളി അസ്സോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് (മാസി)ന്റെ പ്രതിനിധികളെ നോമിനേറ്റ് ചെയ്‌തു.  ഫൊക്കാന തെരെഞ്ഞെടുപ്പിൽ മാസിനെ  പ്രതിനിധികരിച്ച്‌ മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് പ്രസിഡണ്ട് തോമസ് തോമസ് വൈസ് പ്രസിഡണ്ട് ആയും അലക്‌സ് തോമസ് സെക്രട്ടറിയായും മത്സരിക്കാനാണ് ഇന്നലെ വൈകുന്നേരം നടന്ന യോഗം നോമിനേറ്റ് ചെയ്തത്.
ഫൊക്കാനയുടെ പ്രഥമ ട്രഷറർ ആയിരുന്ന തോമസ് തോമസ്  മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡിന്റെ ആറു തവണ പ്രസിഡണ്ട് ആയിട്ടുണ്ട്. അലക്സ് തോമസ് ആദ്യമായാണ് മാസിനെ പ്രതിനിധീകരിച്ച് സ്ഥാനാർത്ഥിയാകുന്നത്.
2020 സെപ്റ്റംബർ 9 നു  നടക്കുന്ന ഫൊക്കാന 2020-2022 തെരെഞ്ഞെടുപ്പിൽ ഫൊക്കാനയുടെ  ഭരണഘടനയിൽ വിശ്വാസം രേഖപ്പെടുത്തുന്ന എല്ലാ അംഗ സംഘടനകളും ഭാഗഭാക്കാകണമെന്ന് മാസി പ്രസിഡണ്ട് തോമസ് തോമസ്  അഭ്യർത്ഥിച്ചു.  സെപ്തംബര് 9 നു നടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട തോമസ് തോമസിനെയും അലക്‌സ് തോമസിനെയും യോഗം അഭിനന്ദിച്ചു, മാസി പ്രസിഡണ്ട് തോമസ് തോമസ് അധ്യക്ഷനായിരുന്നു.