തിരുവനന്തപുരം: ജീവനക്കാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ കെഎസ്‌ആര്‍ടിസി ആര്യനാട് ഡിപ്പോ താത്കാലികമായി അടച്ചു. ഇന്ന് ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തിയ എല്ലാ ബസുകളേയും തിരികെ വിളിച്ചു. രോഗിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ ജീവനക്കാരോടും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കി.

ഡിപ്പോയും ബസുകളും അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ആര്യനാട് ഡിപ്പോയില്‍ നിന്നുണ്ടായിരുന്ന പ്രധാന സര്‍വീസുകള്‍ താല്‍കാലികമായി നെടുമങ്ങാട്, കാട്ടാക്കട ഡിപ്പോകളില്‍ നിന്നാകും സര്‍വീസ് നടത്തുക.