കോഴിക്കോട്: ജില്ലയില്‍ ജനങ്ങള്‍ കൂട്ടം ചേരുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ക്ക് കോവിഡ് 19 സ്ഥീരീകരിക്കുകയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

ഈ സാഹചര്യത്തില്‍, കേരള എപ്പിഡമിക് ഓര്‍ഡിനന്‍സ് ഭേദഗതി പ്രകാരവും ദുരന്തനിവാരണനിയമം സെക്ഷന്‍ 30, 34 പ്രകാരവും ഫ്ളാറ്റുകളില്‍, അപ്പാര്‍ട്ട്മെന്റുകളില്‍ താഴെ പറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.

നിയന്ത്രണങ്ങള്‍ ഇങ്ങനെ

1. ഫ്‌ളാറ്റുകളില്‍, അപ്പാര്‍ട്ട്‌മെന്റുകളില്‍ പൊതുപരിപാടികള്‍ നടത്തുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു

2. ഫ്‌ളാറ്റുകളുടെയും അപ്പാര്‍ട്ടുമെന്റുകളുടെയും പൊതുസ്ഥലങ്ങള്‍, കൈവരികള്‍ എന്നിവ ബ്ലീച്ചിംഡ് പൗഡര്‍, സോഡിയം ഹൈപ്പോക്ലോറൈറ്റ്‌എന്നിവ ഉപയോഗിച്ച്‌ അണുവിമുക്തമാക്കേണ്ടതാണ്

3. ശുചീകരണത്തിന് നിയോഗിക്കപ്പെടുന്ന എല്ലാ ജീവനക്കാര്‍ക്കും എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും (മാസ്‌ക്, ഗ്ലൗസ്, സോപ്പ്,സാനിറ്റെസര്‍ ) ആവശ്യാനുസരണം നല്‍കേണ്ടതാണ്

6. പാര്‍ക്കുകള്‍ അടച്ചിടേണ്ടതാണ്

7. ജിം, സ്വിമ്മിംഗ് പൂള്‍, റിക്രിയേഷണല്‍ ഏരിയ, ക്ലബ്ബുകള്‍ എന്നിവ അടച്ചിടേണ്ടതാണ്

8. ലിഫ്റ്റുകളുടെ ഉള്‍വശം കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കേണ്ടതാണ്.

9. ലിഫ്റ്റിന്റെ ബട്ടണുകളും കൈവരികളും കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കേണ്ടതാണ്

10. ലിഫ്റ്റില്‍നിന്നും പുറത്തിറങ്ങുന്നവര്‍ ഉടന്‍തന്നെ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈകള്‍ വൃത്തിയാക്കേണ്ടതാണ്

11. അഭ്യൂഹങ്ങള്‍ പടരാതിരിക്കാന്‍ അസോസിയേഷനുകള്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്

12. കൊറോണ ബാധിത പ്രദേശങ്ങളില്‍നിന്ന് എത്തിയവരും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയേണ്ടവരും വീടിന് പുറത്ത് ഇറങ്ങുന്നില്ല എന്ന് അപ്പാര്‍ട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഉറപ്പുവരുത്തേണ്ടതാണ്

13. ക്വാറന്റൈന്‍ ലംഘന കേസുകള്‍ നിര്‍ബന്ധമായും പോലീസില്‍ അറിയിച്ച്‌ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്

14. 60 വയസ്സിനുമുകളില്‍ പ്രായമുള്ളവരെ ഫ്‌ളാറ്റിലെ സെക്യൂരിറ്റിക്ക് നിയോഗിക്കാന്‍ പാടില്ല

15.കുട്ടികള്‍ പൊതു കളിസ്ഥലങ്ങളില്‍ കളിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കുട്ടികള്‍ക്ക് വീടിനുള്ളില്‍ തന്നെ ഇരുന്ന് കളിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കണം

16. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, വ്യക്തി ശുചിത്വം, കെറോണ വൈറസ് വ്യാപനം എന്നിവയെ കുറിച്ച്‌ കുട്ടികളെ ബോധവല്‍ക്കരിക്കണം.

17. മുതിര്‍ന്ന പൗരന്‍മാര്‍, ക്യാന്‍സര്‍ , പ്രമേഹം എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് അപകട സാധ്യത കൂടുതലായതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാവണം.

18. അവശ്യവസ്തുക്കള്‍ എത്തിക്കാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ ഫ്‌ളാറ്റ് അസോസിയേഷനുകള്‍ നടപടികള്‍ സ്വീകരിക്കണം