ഹൂസ്റ്റൺ: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോൿസ് ഇടവകയുടെ ആഭിമുഖ്യത്തിൽ ബൈബിൾ കൺവൻഷനും,ഇടവകയുടെ കാവൽ പിതാക്കന്മാരുടെ പെരുന്നാളും ജൂലൈ 8 ബുധനാഴ്ച മുതൽ 12 ഞായർ വരെ സംയുക്തമായി നടത്തപ്പെടും.

എട്ടാം തീയതി ബുധനാഴ്ച വൈകിട്ട് 6.15 നു പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് പതാക ഉയർത്തും. തുടർന്ന് സന്ധ്യ നമസ്കാരത്തിനും ഗാന ശുശ്രൂഷയ്ക്കും ശേഷം ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ.സഖറിയാസ് മാർ അപ്രേം ബൈബിൾ കൺവെൻഷൻ ഉത്ഘാടനം ചെയ്യുന്നതും വചന ശുശ്രൂഷ നടത്തുന്നതുമാണ്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ കോട്ടയം ഓർത്തഡോൿസ് തിയളോജിക്കൽ സെമിനാരി അദ്ധ്യാപകൻ വന്ദ്യ ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ അച്ചൻ, സഭയുടെ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്മെന്റ് ഡയറക്ടർ വന്ദ്യ പി.എ.ഫിലിപ്പ് അച്ചൻ, അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ . ഗീവര്ഗീസ് മാർ യൂലിയോസ്‌ മെത്രാപോലിത്ത എന്നിവർ വചന ശുശ്രൂഷ നടത്തും.

12 നു ഞായറാഴ്ച  വി.മൂന്നിന്മേൽ കുർബാനയ്ക്ക് അഭിവന്ദ്യ ഡോ. ഗീവര്ഗീസ് മാർ യൂലിയോസ്‌ മെത്രാപോലിത്ത  മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ.ഡോ .വി.സി.വർഗീസ്, ഫാ. ജോൺസൻ പുഞ്ചക്കോണം എന്നിവർ സഹകാർമ്മി കരായിരിക്കും. ഏവർക്കും പെരുന്നാളിൽ സംബന്ധിക്കാനുള്ള ക്രമീകരണം ഇടവകയുടെ ഫേസ്ബുക് പേജിൽ കൂടി ക്രമീകരിച്ചിട്ടുണ്ടെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

കർത്തൃനാമത്തിൽ പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിന് സഹർഷം ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന്  ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,
ഫാ.ഐസക്.ബി.പ്രകാശ് (വികാരി) – 832 997 9788
രാജു സ്കറിയ (ട്രസ്റ്റി) – 832 296 9294
ഷിജിൻ തോമസ് (സെക്രട്ടറി)  409 354 1338