• അജു വാരിക്കാട്

ഹ്യൂസ്റ്റണ്‍: കര്‍ശനമായ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജിഒപി (റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന്‍) കണ്‍വെന്‍ഷന്‍ നടത്താന്‍ അനുവദിക്കുകില്ലെന്നു മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണര്‍ പറഞ്ഞു. ‘ഈ നിയമങ്ങളെല്ലാം കര്‍ശനമായി പാലിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ഈ കണ്‍വെന്‍ഷന്‍ മുന്നോട്ട് പോകണമെങ്കില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും മോണിറ്ററിംഗ് മുഴുവന്‍ സമയവും കണ്‍വെന്‍ഷനില്‍ ഉണ്ടായിരിക്കും. ഈ കണ്‍വന്‍ഷനില്‍ കര്‍ശനമായ നിബന്ധനകള്‍ പാലിക്കുന്നില്ലെങ്കില്‍, കണ്‍വെന്‍ഷന്‍ ഉടന്‍ അവസാനിപ്പിക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അധികാരമുണ്ടായിരിക്കും.’ മേയര്‍ ടര്‍ണര്‍ പറഞ്ഞു. ജൂലൈ 16 ന് ആരംഭിക്കുന്ന ടെക്‌സസ് ജിഒപിയുടെ കണ്‍വെന്‍ഷന്‍ ഒഴികെ കണ്‍വെന്‍ഷന്‍ സെന്ററില്‍ അടുത്ത വര്‍ഷം വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ കണ്‍വെന്‍ഷനുകളും റദ്ദാക്കിയിരുന്നു.

മേയര്‍ ടര്‍ണറുടെ പ്രസ്താവനക്ക് മറുപടിയായി, വളരെ സജീവമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജെയിംസ് ഡിക്കി പറഞ്ഞു. ‘ഓരോ ദിവസവും ആളുകള്‍ പ്രവേശിക്കുമ്പോള്‍ തെര്‍മല്‍ സ്‌കാന്‍, പരിമിതമായ പ്രവേശന കവാടങ്ങള്‍, സാമൂഹിക അകലം പാലിക്കാന്‍ വിപുലീകരിച്ച ഫ്‌ലോര്‍ പ്ലാനുകള്‍, ഹാന്‍ഡ് സാനിറ്റൈസര്‍ സ്‌റ്റേഷനുകള്‍, പങ്കെടുക്കുന്ന എല്ലാവര്‍ക്കും മാസ്‌കുകള്‍ എന്നിവ പോലുള്ള സുരക്ഷാ നടപടികള്‍ നടപ്പിലാക്കുന്നതില്‍ ഞങ്ങള്‍ സജീവമാണ്,’ ഡിക്കി പറഞ്ഞു.