ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡ് അ​തി​ര്‍​ത്തി​യി​ല്‍ നേ​പ്പാ​ള്‍ പോ​ലീ​സ് സ്ഥാ​പി​ച്ച ആ​റ് ഔ​ട്ട്പോ​സ്റ്റു​ക​ളി​ല്‍ ര​ണ്ടെ​ണ്ണം നീ​ക്കം ചെ​യ്തു. അതിര്‍ത്തിയില്‍ ദര്‍ചുലയ്ക്ക് സമീപം സ്ഥാ​പി​ച്ച ഔ​ട്ട്പോ​സ്റ്റു​കള്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇ​ന്ത്യാ​വി​രു​ദ്ധ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ല്‍ നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ര്‍​മ ഒ​ലി ക​മ്യു​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ല്‍ ഒ​റ്റ​പ്പെ​ട്ട​തി​നി​ടെ​യാ​ണു പു​തി​യ സം​ഭ​വ​വി​കാ​സം.

പി​​ത്തോ​​ര്‍​​ഗ​​ഡ് ജി​​ല്ല​​യി​​ല്‍ ദര്‍ചുല പ​​ട്ട​​ണ​​ത്തെ ലി​​പു​​ലേ​​ഖ് ചു​ര​വു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കു​​ന്ന റോ​​ഡ് ഇ​​ന്ത്യ തു​​റ​​ന്നത് നേപ്പാളിനെ പ്രകോപിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഔട്ട്പോസ്റ്റുകള്‍ സ്ഥാപിച്ചത്. പി​​ത്തോ​​ര്‍​​ഗ​​ഡി​​ലെ കാ​​ലാ​​പാ​​നി, ലി​​പു​​ലേ​​ഖ്, ലിം​​പി​​യാ​​ധു​​ര മേ​​ഖ​​ല​​ക​​ള്‍ ത​​ങ്ങ​​ളു​​ടേ​​താ​​ണെ​​ന്നു നേ​​പ്പാ​​ള്‍ അ​​വ​​കാ​​ശ​​മു​​ന്ന​​യി​​ച്ചു. ഇ​​വ ഉ​​ള്‍​​പ്പെ​​ടു​​ത്തി പു​​തി​​യ ഭൂ​​പ​​ട​​വും പു​​റ​​ത്തി​​റ​​ക്കി. നേ​​പ്പാ​​ള്‍ പാ​​ര്‍​​ല​​മെ​​ന്‍റ് ഇ​​തി​​ന് അം​​ഗീ​​കാ​​ര​​വും ന​​ല്കി. ര​​ണ്ട് ഔ​​ട്ട്പോ​​സ്റ്റു​​ക​​ള്‍ നീ​​ക്കം ചെ​​യ്ത കാ​​ര്യം ദര്‍ചുല സ​​ബ് ഡി​​വി​​ഷ​​ണ​​ല്‍ മ​​ജി​​സ്ട്രേ​​റ്റ് അ​​നി​​ല്‍​​കു​​മാ​​ര്‍ ശു​​ക്ല സ്ഥി​​രീ​​ക​​രി​​ച്ചു. അ​​തി​​ര്‍​​ത്തി​​യോ​​ടു ചേ​​ര്‍​​ന്നു ഉ​​ക്കു, ബ​​ക്ര മേ​​ഖ​​ല​​ക​​ളി​​ലെ ഔ​​ട്ട്പോ​​സ്റ്റു​​ക​​ളാ​​ണു നീ​​ക്കം ചെ​​യ്ത​​ത്. പുതിയതായി സ്ഥാപിച്ച മൂന്ന് ചെക്ക് പോസ്റ്റുകള്‍ കൂടി നീക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.