കുവൈത്തിലേക്ക് മടങ്ങി വരുന്ന വിദേശികള്‍ക്ക് പി സി ആര്‍ കോവിഡ് മുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസ് പുനരാരഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും , കൊറോണ വൈറസ് മുക്ത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. തിരിച്ചെത്തുന്ന യാത്രക്കാര്‍ക്കുള്ള പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റ് അതാതു രാജ്യങ്ങളില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ആരോഗ്യ കേന്ദ്രങ്ങള്‍ വഴി നടത്താവുന്നതാണ്.

എംബസിയുടെ അറ്റസ്റ്റേഷന്‍ ആവശ്യമില്ല. കുവൈത്തിലേക്ക് പുതുതായി വരുന്നവരുടെ വൈദ്യ പരിശോധന നടപടി ക്രമങ്ങള്‍ നടത്തുന്ന ആരോഗ്യ കേന്ദ്രങ്ങളില്‍ പി.സി.ആര്‍. പരിശോധന നടത്തിയാല്‍ മതിയാകുന്നതാണ്.