ഡാളസ് ::ഡാളസ് കൗണ്ടിയിൽ സുപ്രധാന സിറ്റിയായ മസ്‌ക്വിറ്റ് സിറ്റി മുൻ മേയർ ജോൺ മൊണാകൊ അന്തരിച്ചു .ജൂലൈ 5 നാണു മേയറുടെ മരണ വാർത്താ സിറ്റി സ്ഥിരീകരിച്ചത് .മരണകാരണം വ്യ്ക്തമാകിയിട്ടില്ല .മേയറുടെ ആകസ്മീക വിയോഗത്തിൽ സിറ്റി ഓഫ് മെസ്ക്വിറ്റ് അനുശോചനം അറിയിച്ചു. മലയാളികളുടെ പ്രിയപ്പെട്ട മേയറും ,മലയാളികളെ ബഹുമാനിക്കുകയും ചെയ്തിരുന്ന മേയറായിരുന്നു അന്തരിച്ച മൊണാകൊ . ആദ്യകാലങ്ങളിൽ ടെക്സസിലെക് കുടിയേറിയ അമേരിക്കൻ മലയാളികളുടെ കൂടുതൽ കുടുംബങ്ങളും താമസിച്ചിരുന്ന സ്ഥലവുമാണ് മസ്കറ്റ്. അമേരിക്കൻ മലയാളികളുടെ ധാരാളം വ്യവസായ സ്ഥാപനങ്ങളും മസ്കറ്റിൽ ഉണ്ട് .
 2001 മുതൽ 2015 വരെ സിറ്റി കൗൺസിലിലും 2007 നവംബർ മുതൽ 2015 മെയ് വരെ മേയറായും സേവനമനുഷ്ഠിച്ചു. മൊണാക്കോയുടെ ഭരണകാലത്ത് മെസ്ക്വിറ്റ് നിരവധി കമ്മ്യൂണിറ്റി പ്രോഗ്രാമുകൾ ആരംഭിച്ചു, അത് ഇന്നും കാര്യമായ സ്വാധീനം ചെലുത്തുന്നു. 40 വർഷത്തിലേറെ മെസ്ക്വിറ്റിലെ താമസക്കാരനും ഷൈലോ ടെറസ് ബാപ്റ്റിസ്റ്റ് ചർച്ചിലെ അംഗവുമായിരുന്നു. മെസ്ക്വിറ്റിന്റെ ആദ്യ വൊളണ്ടിയർ കോർഡിനേറ്ററായി മൊണാക്കോ സേവനമനുഷ്ഠിച്ചു. മെസ്ക്വിറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റ് സിറ്റിസൺ പോലീസ് അക്കാദമി, മെസ്ക്വിറ്റ് ഫയർ ഡിപ്പാർട്ട്‌മെന്റ് സിറ്റിസൺസ് ഫയർ അക്കാദമി എന്നിവയിൽ നിന്ന് ബിരുദധാരിയായിരുന്നു. ടെക്സസ് മുനിസിപ്പൽ ലീഗിന്റെ പ്രസിഡന്റായും നിരവധി സംസ്ഥാന, പ്രാദേശിക, പ്രാദേശിക ബോർഡുകളിലും കമ്മിറ്റികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
 യുഎസ് കോൺഫറൻസ് ഓഫ് മേയർമാർ, നോർത്ത് സെൻട്രൽ ടെക്സസ് കൗൺസിൽ ഓഫ് ഗവൺമെന്റുകൾ, മെസ്ക്വിറ്റ് ചേംബർ ഓഫ് കൊമേഴ്‌സ്, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, റീജിയണൽ ട്രാൻസ്പോർട്ടേഷൻ കമ്മീഷൻ, ഡാളസ് റീജിയണൽ മൊബിലിറ്റി കോളിഷൻ, എമർജൻസി തയ്യാറെടുപ്പ് ആസൂത്രണ സമിതി, സിറ്റി ഓഫ് മെസ്ക്വിറ്റിന്റെ ബോർഡ് ഓഫ് അഡ്ജസ്റ്റ്മെന്റ്, ജലസംരക്ഷണ ഉപദേശക സമിതി, സിവിൽ സർവീസ് കമ്മീഷൻ / ട്രയൽ ബോർഡ്, ആസൂത്രണ, സോണിംഗ് കമ്മീഷൻ, വിവിധ പുനർ നിക്ഷേപ മേഖലാ ബോർഡുകൾ. നഗരം വിപുലീകരിക്കുന്നത് ജോൺ മൊണാക്കോ നിര്ണായക പങ്കു വഹിച്ചിട്ടുണ്ട്. 1878 രൂപീകരിച്ച മസ്കറ്റ് സിറ്റി അമേരിക്കയിലെ ജനസാന്ദ്രതയുള്ള സിറ്റികളിൽ ഇരുപത്തിരണ്ടാമതേതാണ് അമേരിക്കയിലെ ആദ്യത്തെ ഫുള്ളി എയർകണ്ടീഷൻഡ് ഷോപ്പിങ് മാൾ 1959 ബിഗ് ടൗൺ മാൾ ആയിരുന്നു. അമേരിക്കയിലെ കുപ്രശസ്ത ട്രെയിൻ കള്ളൻ സാം ബാസ് (Sam Bass ) നടത്തിയ ട്രെയിൻ റോബറി (1878 $30000) വളരെ പ്രസിദ്ധമാണ്.
 മേയറുടെ അകാല വിയോഗത്തിൽ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്തമേരിക്ക (നോർത്ത് ടെക്സാസ് ചാപ്റ്റർ) പ്രസിഡണ്ട് സണ്ണി മാളിയേക്കൽ അനുശോചനം അറിയിച്ചു.മലയാളികളെ മാത്രമല്ല ഇന്ത്യൻ സമൂഹത്തെയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്ന വ്യക്തിയായിരുന്നു
 അന്തരിച്ച മേയറെന്ന് നോർത്ത് ടെക്സാസ് ചാപ്റ്ററിന്റെ അനുശോചന സന്ദേശത്തിൽ പറയുന്നു