തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ പ്രതിയായ സ്വപ്ന സുരേഷിന്റെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന.സ്വപ്നയുടെ തിരുവനന്തപുരത്തെ അമ്ബലമുക്കിലുള്ള ഫ്ലാറ്റില്‍ ഒന്നര മണിക്കൂറിലധികമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.മാധ്യമ പ്രവര്‍ത്തകരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അകത്തു പ്രവേശിപ്പിച്ചിട്ടില്ല.സ്വപ്നയുടെ ഫ്ളാറ്റിലെ സിസി ടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍..

കേസില്‍ സ്വപ്നയുടെ പങ്കാളിത്തം എത്രത്തോളമുണ്ടെന്ന് കസ്റ്റംസ് അന്വേഷിച്ചു വരികയാണ്.അതേസമയം, സ്വപ്ന സുരേഷ് ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ടുകള്‍. സ്വപ്നയെ കണ്ടെത്താനുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായിരുന്നു സ്വപ്ന സുരേഷ്.അത്കൊണ്ട് തന്നെ പല ഉന്നതരുമായി സ്വപ്നയ്ക്ക് ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍.