തിരുവനന്തപുരം | സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാറിനെ കടന്നാക്രമിച്ച്‌ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് സംഘത്തിന്റെയും മാഫിയാ സംഘങ്ങളുടെയും അഭയകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

തെളിവ് സഹിതം പിടികൂടിയപ്പോള്‍ മുഖ്യപ്രതിയായ സ്വപ്നയെ ജോലിയില്‍നിന്നും പിരിച്ചുവിട്ട് തടിയൂരാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ അത് വിലപ്പോകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു