തിരുവനന്തപുരം : സംസ്ഥാനത്ത് അപകടകരമാം വിധത്തില്‍ കോവിഡ് വ്യാപിച്ചിരിക്കുന്നത് അഞ്ച് ജില്ലകളില്‍ , 18 ദുരൂഹ ഉറവിടങ്ങള്‍. . കേരളത്തിനു പുറത്തുനിന്നെത്തിയവരില്‍ 4755 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3328 പേര്‍ വിദേശത്തുനിന്നും 1427 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുമായിരുന്നു.

പുറത്തുനിന്നെത്തിയവരില്‍ ഏറ്റവുമധികം രോഗികള്‍ മലപ്പുറത്താണ്. മലപ്പുറം ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍നിന്നാണ് പുറത്തുനിന്നെത്തിയ കോവിഡ് രോഗികളില്‍ പകുതിയിലേറെ പേരും. മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍ ജില്ലകളിലായി ആകെ 2486 പേര്‍ക്കാണ് ഇത്തരത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്

ഉറവിടം ഇപ്പോഴും അജ്ഞാതമായിരിക്കുന്ന 18 കേസുകളുണ്ട്. അവയില്‍ മൂന്നു വീതം കേസുകള്‍ തിരുവനന്തപുരം, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളിലാണ്. രണ്ടു വീതം കേസുകള്‍ കൊല്ലം, ഇടുക്കി ജില്ലകളിലും ഓരോ കേസ് വീതം തൃശൂരും കോഴിക്കോടുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ എല്ലാ കോവിഡ് കേസുകളുടെയും ഉറവിടം കണ്ടെത്തിയിട്ടുണ്ട്. 18 കേസുകളുടെ ഉറവിടം ഇപ്പോഴും ദുരൂഹമായി തുടരുന്നതിന്റെ ആശങ്ക നിലനില്‍ക്കുകയാണ്