ആലപ്പുഴ : ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ഏഴ് പേര്‍ വിദേശത്തു നിന്നും ഏഴ് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

1,2. ഹൈദരാബാദില്‍ നിന്നും എത്തിയ കഞ്ഞിക്കുഴി, തണ്ണീര്‍മുക്കം സ്വദേശിനികളായ യുവതികള്‍.

3. മസ്‌കറ്റില്‍ നിന്നും എത്തിയ ചുനക്കര സ്വദേശി (64)

4. കുവൈത്തില്‍ നിന്നും എത്തിയ മുതുകുളം സ്വദേശിയായ യുവാവ്.

5. കുവൈത്തില്‍ നിന്നും എത്തിയ ദേവികുളങ്ങര സ്വദേശിയായ യുവാവ്.

6. മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കോട്ടയം സ്വദേശിയായ യുവാവ്

7. കുവൈത്തില്‍ നിന്നും എത്തിയ കായംകുളം സ്വദേശിയായ യുവാവ്.

8. സൗദിയില്‍ നിന്നും എത്തിയ ദേവികുളങ്ങര സ്വദേശി

9 യമനില്‍ നിന്നും എത്തിയ തഴക്കര സ്വദേശിനി

10. ദുബായില്‍ നിന്നും എത്തിയ ദേവികുളങ്ങര

11,12,13,14. ഭുവനേശ്വറില്‍ നിന്നും ജൂണ്‍ 11നും അരുണാചല്‍പ്രദേശില്‍ നിന്നും ജൂണ്‍ എട്ടിനും ഛത്തീസ്ഗഡില്‍ നിന്നും ജൂണ്‍ 12 നും എത്തിയ ഐടിബിപി നൂറനാട് കേന്ദ്രത്തിലെ നാല് ഉദ്യോഗസ്ഥര്‍.

15. കൊല്ലത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുവായ 53 വയസ്സുകാരനാണ് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ഏഴ് പേരുടെ പരിശോധനാഫലം നെഗറ്റീവായി

കുവൈത്തില്‍ നിന്ന് എത്തിയ നൂറനാട്, ചെങ്ങന്നൂര്‍, ഭരണിക്കാവ്, കടമ്ബൂര്‍ , പാലമേല്‍ സ്വദേശികളുടെയും ചെന്നൈയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശി , മുംബൈയില്‍ നിന്നെത്തിയ അരൂര്‍ സ്വദേശി എന്നിവര്‍ രോഗവിമുക്തരായി. തിരുവനന്തപുരത്തു ചികിത്സയിലായിരുന്ന സൗദിയില്‍ നിന്നെത്തിയ ചുനക്കര സ്വദേശയുടെയും പരിശോധനാഫലം നെഗറ്റീവ് ആണ്.