റിയാദ്​: സൗദി അറേബ്യയ്​ക്ക്​ ആശ്വാസം പകര്‍ന്ന്​ കോവിഡ്​ മുക്തരായ ആളുകളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക്​. തിങ്കളാഴ്​ച 4398 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 149634 ആയി. എന്നാല്‍ 4207 പേര്‍ക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചതോടെ വൈറസ്​ ബാധിതരുടെ ആകെ എണ്ണം 213716 ആയി. രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 62114 ആയി കുറഞ്ഞു​. ഇതില്‍ 2254 പേര്‍ ഗുരുതരസ്​ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​.  52 പേരാണ്​ തിങ്കളാഴ്​ച മരിച്ചത്​. ഇതോടെ ആകെ മരണസംഖ്യ 1968 ആയി ഉയർന്നു.

24 മണിക്കൂറിനിടെ 60,064 കോവിഡ്​ ടെസ്​റ്റുകൾ രാജ്യവ്യാപകമായി നടന്നു. ഇതുവരെ  1,934,391 പി.സി.ആർ ടെസ്​റ്റുകളാണ്​ നടന്നത്​. ​തിങ്കളാഴ്​ച റിയാദ്​ 22, ജിദ്ദ 10, മക്ക 7, മദീന 4, ദമ്മാം 2, ഹുഫൂഫ്​ 2, ബുറൈദ 1, തബൂക്ക്​ 4 എന്നിവിടങ്ങളിലാണ്​ മരണം  റിപ്പോർട്ട്​ ചെയ്​തത്​. ജിദ്ദയിൽ മരണ സംഖ്യ 538 ഉം റിയാദിൽ 475 ഉം മക്കയിൽ 435 ഉം ആണ്​ മരണസംഖ്യ. രാജ്യത്തെ ചെറുതും വലുതുമായ 199 പട്ടണങ്ങളാണ്​​ രോഗത്തി​ ​െൻറ പിടിയിലായത്​.