കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ എട്ടു പൊലീസുകാരെ ഏറ്റുമുട്ടലില്‍ ​കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി വികാസ്​ ദുബെയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക്​ രണ്ടരലക്ഷം രൂപ പാരിതോഷികം. നേരത്തേ പാരിതോഷികം 50,000 രൂപയായി പ്രഖ്യാപിക്കുകയും പിന്നീട്​ ഒരുലക്ഷമായി ഉയര്‍ത്തുകയും ചെയ്​തിരുന്നു. ഇന്ത്യ -നേപ്പാള്‍ അതിര്‍ത്തിയില്‍ ഉള്‍പ്പെടെ ദുബെയുടെ ചിത്രങ്ങള്‍ പതിച്ചു. ദുബെ യു.പി വിട്ട്​ മധ്യപ്രദേശ്​, രാജസ്​ഥാന്‍ എന്നീ സംസ്​ഥാനങ്ങളിലേക്ക്​ കടന്നിട്ടുണ്ടാകാമെന്ന അനുമാനത്തിലാണ്​ അന്വേഷണം. വ്യാഴാഴ്​ച നടന്ന ഏറ്റുമുട്ടലില്‍ എട്ടുപൊലീസുകാരാണ്​ കൊല്ല​െപ്പട്ടത്​. നിരവധിപേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു.