പണം കിട്ടിയാല്‍ പെയിന്റിനും ബള്‍ബിനും വരെ അണുനാശിനി ശക്തി ഉണ്ടെന്ന് സര്‍ട്ടിഫിക്കറ്റ് എഴുതി കൊടുക്കുന്ന ഒരു പ്രൈവറ്റ് ഏജന്‍സി മാത്രമാണ് ഐഎംഎ എന്ന് സംവിധായകന്‍ ബിജുകുമാര്‍ ദാമോദരന്‍. ഒട്ടേറെ അഴിമതി ആരോപണങ്ങളും പ്രൊഫഷണല്‍ എത്തിക്സ് ഇല്ലായ്മയും പല ഘട്ടങ്ങളിലും ഉയര്‍ന്നു വന്നിട്ടുള്ള കേവലം ഒരു സ്വകാര്യ സംഘടന മാത്രമാണിതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു….

ബിജുകുമാര്‍ ദാമോദരന്റെ ഫേസ്ബുക്ക് കുറിപ്പ് ;

ഐ എം എ എന്നത് ഒരു പ്രൈവറ്റ് സംഘടന മാത്രമാണ്. പണം കിട്ടിയാല്‍ പെയിന്റിനും ബള്‍ബിനും വരെ അണുനാശിനി ശക്തി ഉണ്ടെന്ന് സര്‍ട്ടിഫിക്കറ്റ് എഴുതി കൊടുക്കുന്ന ഒരു പ്രൈവറ്റ് ഏജന്‍സി മാത്രമാണ് അത്. ഒട്ടേറെ അഴിമതി ആരോപണങ്ങളും പ്രൊഫഷണല്‍ എത്തിക്സ് ഇല്ലായ്മയും പല ഘട്ടങ്ങളിലും ഉയര്‍ന്നു വന്നിട്ടുള്ള കേവലം ഒരു സ്വകാര്യ സംഘടന. എല്ലാ സ്വകാര്യ സംഘടനകള്‍ക്കും അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ടാവുമല്ലോ.

ഐ എം എ പോലെയുള്ള ഒരു സ്വകാര്യ സംഘടനയെ ഔദ്യോഗികം എന്ന് തെറ്റിദ്ധരിച്ചു ആവശ്യമില്ലാത്ത പ്രസക്തിയും ആധികാരികതയും കൊടുക്കുന്നു എന്നതാണ് ദൗര്‍ഭാഗ്യവശാല്‍ ഇവിടെ ചെയ്തു പോരുന്നത്. അതുകൊണ്ടാണ് അവര്‍ പലപ്പോഴും സര്‍ക്കാരിനെ പോലും വെല്ലുവിളിക്കുന്നതും ഇത്തരത്തില്‍ ലോജിക്കില്ലാത്ത പല നിര്‍ദ്ദേശങ്ങളും അടിച്ചേല്‍പ്പിക്കാന്‍ അധികാരത്തോടെ സംസാരിക്കുന്നതും ഒക്കെ..