കുവൈത്തില്‍ 638 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 49,941 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 463 കുവൈത്ത് സ്വദേശികളും 175 പേര്‍ വിദേശികളുമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.

ഞായറാഴ്ച 520 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 39,943 ആയി. മൂന്നുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം 368 ആയി. 9110 പേരാണ് ചികിത്സയിലുള്ളത്. 157 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.