ഓക്​ലന്‍ഡ്​: ​ലോകം കോവിഡ്​ മഹാമാരിയുടെ പിടിയില്‍ നിന്നും ഇനിയും മോചിതരായിട്ടില്ല. പക്ഷേ ന്യൂസിലാന്‍ഡില്‍ ജനജീവിതം സാധാരണഗതിയിലേക്ക്​ തിരിച്ചെത്തിയിരിക്കുകയാണ്​. പൗരത്വ നിയമ ഭേദഗതിക്കെതിരെ തെരുവുകളെ കീഴടക്കിയിരുന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങളും രാത്രികളെ ചുവപ്പിച്ച സമരങ്ങളും കോവിഡി​​െന്‍റ വരവോടെ ഇന്ത്യയില്‍ നിന്നും മാഞ്ഞെങ്കിലും ന്യൂസിലാന്‍ഡില്‍ വീണ്ടും പ്രതിഷേധങ്ങളുയരുകയാണ്​. മലയാളികള്‍ ഉള്‍പ്പടെയുള്ള ഒരു പറ്റം ഇന്ത്യക്കാരാണ്​​ ന്യൂസിലാന്‍ഡ് തലസ്ഥാനമായ വെല്ലിങ്ടണിലും ഓക്​ലാന്‍ഡിലും പ്രതിഷേധവുമായി ഒത്തുകൂടിയത്​. മോദി സര്‍ക്കാരി​​െന്‍റ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ പ്ലക്കാര്‍ഡുകളേന്തിയും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയുമാണ്