പിറന്നാളാഘോഷം നടത്തിയ ജ്വല്ലറി ഉടമ കൊവിഡ് ബാധിച്ച്‌ മരിച്ചതോടെ ഹൈദരാബാദില്‍ ആശങ്ക വര്‍ധിക്കുകയാണ്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് ഇയാളുടെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ നൂറിലധികം പേരാണ് പങ്കെടുത്തതെന്നാണ് വിവരം. ജ്വല്ലറി അസോസിയേഷനിലെ അംഗങ്ങളെ കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഹിമായത്‌ നഗറിലെ പ്രമുഖ ജ്വല്ലറി ഉടമയാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്.

മറ്റൊരു ജ്വല്ലറി വ്യാപാരിയും വൈറസ്ബാധയെ തുടര്‍ന്ന് ശനിയാഴ്ച മരിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. അദ്ദേഹവും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇയാളില്‍ നിന്നാകാം അസുഖം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. ജ്വല്ലറി ഉടമയുടെ മരണ വാര്‍ത്ത വന്നതോടെ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ പലരും പരിശോധനയ്ക്ക് വിധേയരായതായാണ് റിപ്പോര്‍ട്ട്.