ഇടുക്കി: ഇടുക്കിയില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 6 പേര്‍ക്ക്. ഇന്ന് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചവരെല്ലാം സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയവരാണ്.

ജൂണ്‍ 23 ന് യുഎഇ യില്‍ നിന്നും കൊച്ചിയില്‍ എത്തിയ പാമ്ബാടുംപാറ സ്വദേശിയായ 34 കാരന്‍, ജൂണ്‍ 21 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ കാമാക്ഷി സ്വദേശികളായ അമ്മയും(28) മകനും (5), ജൂണ്‍ 20 ന് മുംബൈയില്‍ നിന്നെത്തിയ മൂന്നാര്‍ പള്ളിവാസല്‍ സ്വദേശിനി, ജൂണ്‍ 18 ന് പൂനെയില്‍ നിന്നെത്തിയ കുമാരമംഗലം സ്വദേശി, ജൂണ്‍ 26 ന് മുംബൈയില്‍ നിന്നെത്തിയ ഉപ്പുതറ ചീന്തലാര്‍ സ്വദേശി എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇടുക്കി സ്വദേശികളായ 51 പേരാണ് നിലവില്‍ കൊറോണ സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളത്. ഇതില്‍ 4 പേര്‍ കോട്ടയം ജില്ലയിലാണ് ചികിത്സയില്‍ കഴിയുന്നത്.