കൊല്ലം: അരിനല്ലൂരിലെ ഒന്നരവയസുള്ള കുട്ടിയും കരുനാഗപ്പള്ളിയിലെ അമ്മയും മകനും ഉള്‍പ്പെടെ ജില്ലയില്‍ ഞായറാഴ്ച 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. ഒരാള്‍ ഹൈദരാബാദില്‍ നിന്നും ഒരാള്‍ നാട്ടുകാരിയും.

ഒന്നര വയസുള്ള അരിനല്ലൂര്‍ കാരന്‍ ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച (28)വ്യക്തിയുടെ മകനാണ്. ഇവര്‍ ഹൈദരാബാദില്‍ നിന്നും എത്തിയവരാണ്. കരുനാഗപ്പള്ളിക്കാരായ അമ്മയും മകനും ദമാമില്‍ നിന്നും എത്തിയവരാണ്.
കുവൈറ്റ്, ഖത്തര്‍, ദമാം എന്നിവിടങ്ങളില്‍ നിന്നും രണ്ടു പേര്‍ വീതവും ദുബായ്, മോസ്‌കോ, ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ നിന്നും ഓരോ ആള്‍ വീതവുമാണ് എത്തിയത്. കരുനാഗപ്പള്ളി സ്വദേശിനിയായ യുവതി (26)(യാത്ര ചരിതമില്ല) മറ്റുരോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ്.
ദുബായില്‍ നിന്നും ജൂണ്‍ 21 നു എത്തിയ കൊല്ലം മൂതാക്കര സ്വദേശി(41), കുവൈറ്റില്‍ നിന്നും 25ന് എത്തിയ ഇടക്കുളങ്ങര തൊടിയൂര്‍ സ്വദേശി(47), ഖത്തറില്‍ നിന്നും 26നു എത്തിയ കൊട്ടിയം മൈലക്കാട് സ്വദേശി(38), മോസ്‌കോയില്‍ നിന്നും 16 നു എത്തിയ നിലമേല്‍ സ്വദേശി(21), കുവൈറ്റില്‍ നിന്നും 30 നു എത്തിയ കുറ്റിവട്ടം വടക്കുംതല സ്വദേശി(40 ), ഖത്തറില്‍ നിന്നും 16 ന് എത്തിയ പത്തനാപുരം പട്ടാഴി വടക്കേക്കര സ്വദേശിനി(49 ), ദമാമില്‍ നിന്നും ജൂണ്‍ 11 നു എത്തിയ കരുനാഗപ്പള്ളി വടക്കുംതല സ്വദേശിനിയും(27), മകനും(രണ്ടര വയസ്) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.