ഹൂസ്റ്റണ്‍: പരേതരായ ജോബ് വെട്ടിക്കാടന്റെയും മേരി ആലഞ്ചേരിയുടെയും പുത്രന്‍ അഗസ്റ്റിന്‍ ജോബ് (76) ജൂലൈ 1-നു മിസൂറി സിറ്റിയില്‍ നിര്യാതനായി. ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ 15 വര്‍ഷം സാര്‍ജന്റ് ആയിരുന്നു. 1979-ല്‍ അമേരിക്കയിലെത്തി. പോസ്റ്റല്‍ സര്‍വീസില്‍ ഇലക്ട്രോണിക് ടെക്ക്‌നിഷന്‍ ആയി സേവനമനുഷ്ടിച്ചു. 2009-ല്‍ റിട്ടയര്‍ ചെയ്തു.

ഭാര്യ സോഫി ജോബ്. മക്കള്‍: ജോബ് വിശാല്‍ അഗസ്റ്റിന്‍, മറിയ രജനി തുക്രാല്‍, ജോസഫ് ജോബ്, ജെയിംസ് ജോബ്. മരുമക്കള്‍: സുബി, നാഗേഷ്, സിബില്‍.

കൊച്ചുമക്കള്‍: ജോഷ്വ, നിഷ, റോഷന്‍, ജോനാ, ലൈല.

സഹോദരരായ ജയിംസ്, ജോസ്, ജോര്‍ജ്, ത്രേസ്യാമ്മ സേവിയര്‍ എന്നിവര്‍ നേരത്തെ നിര്യാതരായി. സഹോദരിമാരായ മേരി മാത്യു മുട്ടത്ത് ന്യു യോര്‍ക്കിലും ആനി വില്‍സന്‍ മംഗലത്തില്‍ എറണാകുളത്തും താമസിക്കുന്നു.

പൊതുദര്‍ശനവും സംസ്‌കാരവും ജൂലൈ 7, ചൊവ്വ

Wake and Funeral Service:
Tuesday, July 7, 2020
Beginning at 10:30 am

St. Joseph Syro Malabar Catholic Church
211 Present Street
Missouri City,
Texas 77489

Funeral procession will follow immediately after the service.
2:00 to 3:00 pm

Forest Park Cemetery
12800, Westheimer Road
Houston, Texas 77077