കോഴിക്കോട്: നഗരത്തില്‍ കണ്ടെയ്ന്‍മെന്റ് സോണിലെ ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്ന അഞ്ചു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ഡിഎംഒ ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് സ്ത്രീകള്‍ക്കും അഞ്ച് വയസില്‍ താഴെയുള്ള മൂന്ന് കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരുടെ രോഗബാധയുടെ ഉറവിടം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. തൂങ്ങിമരിച്ച ശേഷം കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടയാള്‍ ജോലിചെയ്തിരുന്ന ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് സൂചന. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി.